‘പാർട്ടിയിൽ പലർക്കും പരസ്പരം ആരെയും കണ്ടുകൂടാ’; കോൺ​ഗ്രസിലെ തമ്മിലടി പരസ്യമായി തുറന്നുപറഞ്ഞ് അധ്യക്ഷൻ കെ സുധാകരൻ

0

വയനാട്: കോൺ​ഗ്രസിലെ തമ്മിലടി പരസ്യമായി തുറന്നുപറഞ്ഞ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വയനാട്ടിലെ കോൺ​ഗ്രസ് കൺവെൻഷനിലായിരുന്നു കെ സുധാകരന്റെ പരസ്യ പരാമർശം. പാർടിയിൽ പലർക്കും പരസ്പരം ആരെയും കണ്ടുകൂടായെന്ന് സുധാകരൻ പറഞ്ഞു.

പരസ്പരം പഴി പറയുന്നതും അഭിപ്രായ വ്യത്യാസം കാണിക്കുന്നതുമാണ് പാർടിയുടെ ദൗർബല്യം. ഒരു വിഷയത്തിലും ഒന്നിക്കാൽ സാധിക്കാതിരിക്കുക എന്നതാണ് പാർടിയുടെ നാശം. സുധാകരൻ പറഞ്ഞു. ഈ പ്രശ്നങ്ങൾ തീർക്കാൻ പറ്റുമോയെന്ന് പ്രവർത്തകരോട് അധ്യക്ഷൻ ചോദിക്കുകയും ചെയ്തു. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പറഞ്ഞു തീർക്കണമെന്ന് പ്രവർത്തകരോട് കൊകൂപ്പി പറയുന്നതായും തന്നോട് അൽപ്പമെങ്കിലും ബഹുമാനമുണ്ടെങ്കിൽ ഉടൻ തന്നെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സുധാകരൻ അഭ്യർഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here