ഇരുപത്തിയെട്ടാമത് ഏഷ്യൻ മൗണ്ട് ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് പൊൻ‌മുടിയിൽ തുടക്കം

0

തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് ഏഷ്യൻ മൗണ്ട് ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് പൊന്മുടിയിൽ തുടക്കമായി. ക്രോസ് കൺട്രി വിഭാഗം റിലേയിൽ ചൈനയാണ് ജേതാക്കൾ. ജപ്പാൻ രണ്ടാം സ്ഥാനത്ത് എത്തി. ഇന്ത്യ ഉൾപ്പടെ ഒമ്പത് രാജ്യങ്ങളാണ് റിലേ മത്സരത്തിൽ പങ്കെടുത്തത്. 20 രാജ്യങ്ങളിൽ നിന്നായി 250ലേറെ റൈഡർമാർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.

 

ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം റൈഡർമാർ പങ്കെടുക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. നാളെയാണ് എലൈറ്റ് മത്സരങ്ങളുടെ ഫൈനൽ നടക്കുക. ക്രോസ് കൺട്രി, ഡൗൺ ഹിൽ മത്സരങ്ങളാണ് ആദ്യം നടക്കുക. എലൈറ്റ് വിഭാഗം മത്സരങ്ങളിൽ ജയിക്കുന്നവർക്ക് 2024ലെ പാരീസ് ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഇന്ത്യൻ സംഘത്തിൽ 20 പുരുഷ റൈഡർമാരും 11 വനിതാ റൈഡർമാരും ആണ് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here