ആപ്പിള്‍ ഈ വര്‍ഷം 5 ഐഫോണുകള്‍ ഇറക്കും; മോഡലുകളും വിലയും പുറത്ത്

0

ഐഫോണ്‍ 15 ലോഞ്ച് ഇവന്റ് സെപ്റ്റംബര്‍ 12 ന് നടക്കാനിരിക്കുകയാണ്. ഇത്തവണ ആപ്പിള്‍ അഞ്ച് ഐഫോണുകള്‍ അവതരിപ്പിക്കുമെന്നാണ് ടിപ്സ്റ്റര്‍ ആയ മജിന്‍ ബു അവകാശപ്പെടുന്നത്. കഴിഞ്ഞ തവണ ഐഫോണ്‍ 14, 14 പ്ലസ്, 14 പ്രോ, 14 പ്രോ മാക്സ് എന്നിങ്ങനെ നാല് ഫോണുകളാണ് അവതരിപ്പിച്ചത്. ഇത്തവണ ഒരു അള്‍ട്രാ മോഡല്‍ കൂടി ഈ വര്‍ഷം ആപ്പിള്‍ അവതരിപ്പിക്കും എന്ന് മജിന്‍ ബു അവകാശപ്പെടുന്നു.

ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നിവയാണ് അവ. എന്നാല്‍ ഇതിന് പുറമേ ഐഫോണ്‍ 15 അള്‍ട്ര മോഡല്‍ കൂടി ആപ്പിള്‍ പുറത്തിറക്കും. പുതിയ ഐഫോണ്‍ ലൈനപ്പിലെ അഞ്ചാമത്തെ വേരിയന്റായിട്ടായിരിക്കും ഐഫോണ്‍ 15 അള്‍ട്ര ഇടംപിടിക്കുക. ഐഫോണ്‍ 15 പ്രോ മാക്സും ഐഫോണ്‍ 15 അള്‍ട്രയും ഏതാണ്ട് ഒരേ ഫീച്ചറുകളോടെ തന്നെയാകും എത്തുക. സാധാരണ പ്രോ മോഡലില്‍ നിന്ന് മെച്ചപ്പെട്ട ക്യാമറ സംവിധാനങ്ങളും അള്‍ട്ര മോഡലില്‍ ഉണ്ടാകുമെന്നും പറയപ്പെടുന്നു.

പ്രോ മാക്സ് മോഡലില്‍ നിന്നും ഏകദേശം 8000 രൂപയുടെ വ്യത്യാസം അള്‍ട്രാ മോഡലിന് ഉണ്ടായേക്കും. ഉയര്‍ന്ന റാം, സ്റ്റോറേജ്, ക്യാമറ എന്നിവയോടെയാകും ആപ്പിള്‍ ഐഫോണ്‍ 15 അള്‍ട്ര അവതരിപ്പിക്കുക. ഐഫോണ്‍ 15 പ്രോ മാക്സ് 6 ജിബി റാമും 1 ടിബി വരെ സ്റ്റോറേജും പായ്ക്ക് ചെയ്യും. മറുവശത്ത്, ഐഫോണ്‍ 15 അള്‍ട്ര വേരിയന്റ് പരമാവധി 8 ജിബി റാമിലും 2 ടിബി സ്റ്റോറേജിലും ലഭിക്കും.
ഐഫോണ്‍ 15 പ്രോ മാക്സിന് ഏകദേശം 1299 ഡോളര്‍ വിലയുണ്ടാവും. ഇത് ഇന്ത്യയില്‍ എത്തുമ്പോള്‍ 159900 രൂപയോളം വരുമെന്നാണ് വിവരം. 15 പ്രോ മാക്സിനേക്കാള്‍ 8000 രൂപ അധികമാണ് അള്‍ട്ര മോഡലിന് എങ്കില്‍ അത് 167900 രൂപ വരും.

പ്രോ മോഡല്‍ 1,39,900 രൂപയ്ക്ക് ആപ്പിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കാം. സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 15 മോഡലും പ്ലസ് പതിപ്പും ഒന്നുകില്‍ പഴയ വിലയില്‍ തന്നെ ലോഞ്ച് ചെയ്യും. അല്ലെങ്കില്‍ ചെറിയ വിലവര്‍ദ്ധന ഉണ്ടാകും. അങ്ങനെയെങ്കില്‍ ഐഫോണ്‍ 15 മോഡലിന്റെ വില 79900 രൂപയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here