‘ആംഗ്യം കോലി ആരാധകർക്ക് നേരെയല്ല; രാജ്യത്തിനെതിരായ ഒന്നും എനിക്ക് കേട്ട് നിൽക്കാൻ കഴിയില്ല’; ഗൗതം ഗംഭീർ

0

ആരാധകർക്ക് നേരെ ആംഗ്യം കാണിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യവിരുദ്ധവും പാക് അനുകൂല മുദ്രാവാക്യങ്ങളും ഉയർന്നതിനാലാണ് താൻ അത്തരത്തിൽ പ്രതികരിച്ചതെന്ന് ഗൗതം ഗംഭീർ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ഏഷ്യാ കപ്പിലെ ഇന്ത്യ-നേപ്പാള്‍ മത്സരം മഴ കാരണം തടസപ്പെട്ടിരുന്നു. ഈ സമയം കമന്റേറ്ററായിട്ടുള്ള ഗംഭീർ കമന്ററി ബോക്‌സിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആരാധകർക്ക് നേരെ ഗംഭീർ അശ്ലീല ആംഗ്യം കാണിക്കുന്ന വിഡിയോ പുറത്ത് വന്നത്.

ഇന്ത്യ വിരുദ്ധവും പാക് അനുകൂല മുദ്രാവാക്യങ്ങളും ഉയർന്നതിനാലാണ് താൻ ആ രീതിയിൽ പ്രതികരിച്ചതെന്ന് ഗൗതം ഗംഭീർ പറഞ്ഞു. സ്റ്റേഡിയത്തിൽ ആ സമയത്ത് ഉണ്ടായിരുന്ന ഒരു വിഭാഗം കാണികള്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കി. കശ്മീരിനെക്കുറിച്ച് പലതും വിളിച്ചു പറഞ്ഞു. അങ്ങനെ ചെയ്താല്‍ ഏതൊരു ഇന്ത്യക്കാരനും പ്രതികരിക്കും. അല്ലാതെ അത് പറഞ്ഞവരോട് പ്രതികരിക്കാരെ ചിരിച്ചുകൊണ്ടു നടന്നു പോകാനാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here