‘ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരം’; പിന്തുണച്ച് കെ മുരളീധരൻ

0

കർഷകരുടെ ദുരിതവുമായി ബന്ധപ്പെട്ട് കളമശേരിയിൽ നടത്തിയ പ്രസംഗത്തിൽ നടൻ ജയസൂര്യയെ പിന്തുണച്ച് കെ മുരളീധരൻ എംപി. അപ്രിയ സത്യം തുറന്ന് പറഞ്ഞ ജയസൂര്യക്ക് പിന്തുണ. കർഷകരുടെ വികാരമാണ് അദ്ദേഹം പറഞ്ഞതെന്നും കെ മുരളീധരൻ.

ജയസൂര്യ പറഞ്ഞതിന് വേദിയിൽ മറുപടി പറയാൻ പോലും കൃഷിമന്ത്രിക്ക് കഴിഞ്ഞില്ല. കിറ്റ് വിതരണത്തിലൂടെ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരിന് കിറ്റ് വിതരണം പൂർത്തിയാക്കാനായില്ല. എംഎൽഎമാർക്കും എംപിമാർക്കും കിറ്റുകൾ അയച്ചു. എന്നാൽ താൻ അത് നിരസിച്ചെന്നും കെ മുരളീധരൻ.

തന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ്, കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് കൊടുത്തിട്ട് ഇതുവരെ സപ്ലൈകോ പണം നല്‍കിയിട്ടില്ലെന്നും, തിരുവോണനാളില്‍ അവര്‍ ഉപവാസം ഇരിക്കുകയാണെന്നുമായിരുന്നു ജയസൂര്യ കളമശേരിയിലെ കാര്‍ഷികോല്‍സവത്തില്‍ പറഞ്ഞത്. കർഷകരുടെ പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here