അങ്കണവാടിയിലെ അടുക്കളയിൽ രാജവെമ്പാല; കുട്ടികളെ നേരത്തെ വിട്ടതിനാൽ അപകടം ഒഴിവായി

0

കണ്ണൂർ: കൊട്ടിയൂരിൽ അങ്കണവാടിയിലെ അടുക്കളയിൽ രാജവെമ്പാലയെ കണ്ടെത്തി. മഴ കാരണം കുട്ടികളെ നേരത്തെ വീട്ടിൽ വിട്ടതിനാൽ വലിയ അപകടം ഒഴിവായി. ഒറ്റപ്ലാവ് ഈസ്റ്റിലെ അങ്കണവാടിയിലാണ് സംഭവം. കുട്ടികൾ പോയ ശേഷം ഹെൽപ്പർ അടുക്കള വൃത്തിയാക്കുന്നതിനിടെ പാൽപാത്രത്തിനടുത്ത് അനക്കം കണ്ടു നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. വിവരമറിയിച്ചനെ തുടർന്ന് വനം ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here