ഇടുക്കിയിൽ ഏഴ് മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍

0

ഇടുക്കി: ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍. പത്തേക്കർ പുത്തൻവീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ (25) ആണ് മരിച്ചത്. ഗ്രീഷ്മ ഏഴ് മാസം ഗർഭിണിയായിരുന്നു. സംഭവത്തിൽ ഉപ്പുതറ പൊലീസ് കേസെടുത്തു.

26നു വൈകുന്നേരം നാലോടെ വിഷ്ണുവിന്റെ അമ്മ ജോലി കഴിഞ്ഞെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. തുറക്കാതായതോടെ വിഷ്ണുവിനെ വിളിച്ചുവരുത്തി വീടിനു പിൻവശത്തെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ഗ്രീഷ്മയെ മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മുണ്ടക്കയം ചോറ്റി വേങ്ങത്താനം എസ്റ്റേറ്റ് അമ്മുഭവനിൽ ഗണേശൻ- സെൽവി ദമ്പതികളുടെ മകളായ ഗ്രീഷ്മയും വിഷ്ണുവും കഴിഞ്ഞ ഒക്ടോബറിലാണു വിവാഹിതരായത്.

LEAVE A REPLY

Please enter your comment!
Please enter your name here