അപകടത്തിൽപ്പെട്ട കാറിൽ നിന്ന് കഞ്ചാവ് ഉൾപ്പെടെ ലഹരിമരുന്ന് പിടിച്ചെടുത്തു

0

തിരുവനന്തപുരം: അപകടത്തിൽപ്പെട്ട കാറിൽ നിന്ന് കഞ്ചാവ് ഉൾപ്പെടെ ലഹരിമരുന്ന് പിടിച്ചെടുത്തു. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്‌തു. ദേശീയപാതയിൽ കഴിഞ്ഞ ദിവസം രാത്രി ആറ്റിങ്ങൽ ആലംകോട് പുളിമൂട് ജങ്ഷന് സമീപം ഇന്നോവ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. വിവരമറിഞ്ഞെത്തിയ പോലീസിന് ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് വാഹനത്തിൽ നിന്ന് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തത്. വാഹനം ഓടിച്ചിരുന്ന പാലക്കാട് കോങ്ങാട് എടക്കുറിശ്ശി സ്വദേശി ഫ്രാൻസിസി(27)നെ അറസ്റ്റ് ചെയ്‌ത പോലീസ് വാഹനവും പിടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here