ശിവസേനയിലെ ഒരുവിഭാഗത്തിന്റെ എതിർപ്പ് മറികടന്ന്, മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി അജിത് പവാറിന് സുപ്രധാന വകുപ്പുകൾ

0

മുംബൈ: ശിവസേനയിലെ ഒരുവിഭാഗത്തിന്റെ എതിർപ്പ് മറികടന്ന്, മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി അജിത് പവാറിന് സുപ്രധാന വകുപ്പുകൾ. അജിത് പവാറിന് ധനകാര്യ, ആസൂത്രണ വകുപ്പുകൾ കിട്ടി. അജിത്തിനൊപ്പം സർക്കാരിൽ ചേർന്ന 8 എൻസിപി മന്ത്രിമാർക്കും വകുപ്പുകൾ അനുവദിച്ചുകിട്ടി.

മന്ത്രി ഛഗൻ ഭുജ്്ബാലിന് ഭക്ഷ്യ -സിവിൽ സിവിൽ സ്‌പ്ലൈസും, ദിലിപ് വാൽസെ പാട്ടീലിന് സഹകരണവും, ധനഞ്ജയ് മുണ്ടെക്ക് കൃഷിയും, അദിതി തത്കറയ്ക്ക് വനിത-ശിശുവികസന വകുപ്പും കിട്ടി. ഷിൻഡെ സർക്കാരിൽ ഇതാദ്യമായാണ് ഒരു വനിത ക്യാബിനറ്റ് മന്ത്രിയാകുന്നത്. മന്ത്രി അനിൽ പാട്ടീലിന് ദുരിതാശ്വാസ-പുനരധിവാസ, ദുരന്ത നിവാരണ വകുപ്പുകളാണ് കിട്ടിയത്.

മറ്റു എൻസിപി മന്ത്രിമാർക്ക് ലഭിച്ച വകുപ്പുകൾ:

ഹസൻ മുഷ്രിഫ്( മെഡിക്കൽ വിദ്യാഭ്യാസം), ധർമറാവു അത്ര(ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ), സഞ്ജയ് മൻസോദ്( കായികം). നിലവിൽ സഹകരണ വകുപ്പ്, ബിജെപിയുടെ അതുൽ സാവെയും, കൃഷി ശിവസേനയുടെ അബ്ദുൽ സത്താറുമാണ് കൈകാര്യം ചെയ്യുന്നത്. ഇതിലാണ് മാറ്റം വന്നത്.

മുഖം കറുപ്പിച്ച് ശിവസേനയിലെ ഒരുവിഭാഗം

ഭരത് ഗോഗോവാലെയുടെ നേതൃത്വത്തിൽ ശിവസേന എംഎൽഎമാരും പ്രഹാർ പാർട്ടി എംഎൽഎ ബച്ചു കഡുവും അജിത് പവാറിന് ധനകാര്യം നൽകുന്നതിനെ ശക്തമായി എതിർത്തിരുന്നു. മുൻ മഹാവികാസ് അഗാഡി സർക്കാരിൽ ധനമന്ത്രിയായിരിക്കെ, തങ്ങൾക്ക് ഫണ്ടുകൾ നൽകുന്നതിൽ, അജിത് പവാർ വിവേചനം കാട്ടി എന്നായിരുന്നു ഇവരുടെ ആരോപണം. ഇക്കാരണത്താലാണ് ഉദ്ധവ് താക്കറെ സർക്കാരിൽ നിന്ന് തങ്ങൾ ഇറങ്ങിപ്പോന്നതെന്നും അവർ പറഞ്ഞിരുന്നു. അതിജ് പവാറിന് എതിരായ പ്രതിഷേധത്തിന്റെ പേരിലാണ് താക്കറെ സർക്കാർ വിട്ടതെന്ന് ഇന്നും ഒരു ശിവസേന എംഎൽഎ പറഞ്ഞു. ഏതായാലും, ഇക്കാര്യത്തിൽ ബിജെപിയുടെ വാക്കിനാണ് വില എന്ന കാര്യത്തിൽ സംശയമില്ല.

9 എൻസിപി മന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയതോടെ, ആകെ 29 ക്യാബിനറ്റ് മന്ത്രിമാരുണ്ട്. എന്നാൽ, കൂടുൽ മന്ത്രിസഭാ വികസനത്തെ കുറിച്ചുള്ള അനിശ്ചിതാവസ്ഥ തുടരുകയാണ്. ഉടൻ മന്ത്രിസഭാ വികസനം വേണമെന്നാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നിലപാട്. എന്നാൽ, ജൂലൈ 17 ന് ചേരുന്ന നിയമസഭയുടെ വർഷകാല സമ്മേളനത്തിന് ശേഷം മന്ത്രിസഭാ വികസനം ആകാമെന്നാണ് ബിജെപി പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here