തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ചൈൽഡ് ലൈൻ കേന്ദ്രത്തിന് മുന്നിൽ നാടകീയ സംഭവങ്ങൾ

0

തൃശ്ശൂർ: തൃശൂർ റെയിൽവെ സ്റ്റേഷനിലെ ചൈൽഡ് ലൈൻ കേന്ദ്രത്തിന് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പട്ടാപ്പകൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. 20- വയസുകാരനായ ഇതരസംസ്ഥാന തൊഴിലാളിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കുട്ടിയെ കൗൺസിലിങ്ങിനെത്തിച്ച ചൈൽഡ് ലൈൻ ജീവനക്കാരെ ആക്രമിച്ചാണ് 16-കാരിയെ തട്ടിക്കൊണ്ടുപോയത്.

അസം സ്വദേശിയാണെന്നാണ് പെൺകുട്ടി ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർക്ക് നൽകിയ വിവരം. കുട്ടിയുടെ രക്ഷിതാക്കളുമായി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടു. കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. സി.ഡബ്ല്യൂ.സി.യുടെ ഷെൽട്ടറിലേക്ക് കുട്ടിയെ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ഇതര സംസ്ഥാനക്കാരാണ് 20-കാരനും 16-വയസുള്ള പെൺകുട്ടിയും.

പെൺകുട്ടിയെയും യുവാവിനെയും റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് വിവരങ്ങൾ കാര്യങ്ങൾ ചോദിച്ചറിയാൻ സ്റ്റേഷനിലുള്ളിലെ ചൈൽഡ് ലൈൻ അംഗങ്ങൾ ഓഫീസ് മുറിയിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു.

റെയിൽവെ സ്റ്റേഷനിലെ ചൈൽഡ് ലൈൻ ഓഫീസിൽ വെച്ച് പെൺകുട്ടിയോട് സംസാരിക്കുന്ന സമയത്ത് യുവാവ് പൊട്ടിച്ച ബിയർ കുപ്പിയുമായി ചൈൽഡ് ലൈൻ അംഗങ്ങളെ ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയുമായി രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.

കഴിഞ്ഞ ദിവസം റെയിൽവെ സ്റ്റേഷനിലെത്തിയ ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയെ യുവാവിന്റെ സമീപത്തുനിന്ന് മാറ്റി. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കാൻ തയ്യാറെടുപ്പ് നടത്തുന്നതിനിടെ ചൈൽഡ് ലൈൻ ഓഫീസിലെത്തിയ യുവാവ് ബിയർകുപ്പി പൊട്ടിച്ച് ആക്രമിക്കുമെന്ന ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. ആർ.പി.എഫ്. സ്റ്റേഷന് സമീപമുള്ള ചൈൽഡ് ലൈൻ കേന്ദ്രത്തിൽനിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുമായി ട്രെയിനിൽ കയറിയത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരിൽ ചിലർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ഇതോടെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് ഇയാൾ കുട്ടിയെയും കൊണ്ട് കടക്കുകയായിരുന്നു. അപ്പോൾ ഇവരെ തടയാനായി പോർട്ടർമാർ എത്തി. ചുമട്ടുതൊഴിലാളികളും പൊലീസും തടയാൻ ശ്രമിച്ചെങ്കിലും ഇരുവരും രക്ഷപ്പെട്ടു. കുപ്പിച്ചില്ല് കൊണ്ട് ചൈൽഡ് ലൈൻ അംഗത്തിന് വിരലിന് പരുക്കേറ്റു.

അതോടെ പൊട്ടിച്ച ബിയർ കുപ്പി കുട്ടിയുടെ കഴുത്തിൽവെച്ച് ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇവരെ കണ്ടെത്താനായില്ല. സംഭവത്തിൽ വീഴ്ച സംഭവിച്ചതിനെത്തുടർന്ന് ഒരു ആർ.പി.എഫ്. ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു

ബുധനാഴ്ച അർധരാത്രിയോടെയാണ് യുവാവും പെൺകുട്ടിയും തൃശ്ശൂർ റെയിൽവേസ്റ്റേഷനിലെത്തുന്നത്. പുലർച്ചെ ഒരു യുവാവിനോടൊപ്പം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ടതായി റെയിൽവേയിലെ ഉദ്യോഗസ്ഥർ ചൈൽഡ്ലൈൻ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് കുട്ടിയെ കണ്ടെത്തി കൗൺസിലിങ്ങിനായി എത്തിച്ചതായിരുന്നു ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ. അതോടെ യുവാവ് സ്ഥലത്തുനിന്ന് മുങ്ങി.

പിന്നീട് രാവിലെ പത്തുമണിയോടെ ബിയർ ബോട്ടിലുമായി മടങ്ങിയെത്തിയ യുവാവ് ചൈൽഡ് ലൈൻ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രാവിലെ പതിനൊന്നു മണിക്ക് ശിശു ക്ഷേമ സമിതിയിൽ ഹാജരാക്കാനിരിക്കെയാണ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ ചൈൽഡ് ലൈൻ ഓഫീസിൽനിന്ന് കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയത്.

LEAVE A REPLY

Please enter your comment!
Please enter your name here