മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായി ;സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ പൂജ്യത്തില്‍

0

മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് പ്രതിദിന കൊവിഡ് കേസുകള്‍ പൂജ്യത്തിലെത്തുന്നത്. 2020 മെയ് ഏഴിനാണ് അവസാനമായി സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ പൂജ്യത്തിലായിരുന്നത്.

ഈ മാസം അഞ്ചാം തിയതിയിലെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് കൊവിഡ് കേസുകള്‍ പൂജ്യത്തിലെത്തിയത്. ഈ മാസം ഒന്നാം തിയതി 12 പേര്‍ക്കും രണ്ടാം തിയതി മൂന്ന് പേര്‍ക്കും മൂന്നാം തിയതി ഏഴ് പേര്‍ക്കും നാലാം തിയതി ഒരാള്‍ക്കുമായിരുന്നു കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് പരിമിതമായ കൊവിഡ് പരിശോധനകള്‍ മാത്രമാണെന്നതും ഓര്‍മിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here