ചൈനയിലെ ഗാങ്ചോയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയിൽനിന്ന് പുരുഷ, വനിത ടീമുകൾ പങ്കെടുക്കും

0

മുംബൈ: ചൈനയിലെ ഗാങ്ചോയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയിൽനിന്ന് പുരുഷ, വനിത ടീമുകൾ പങ്കെടുക്കും. സെപ്റ്റംബർ 23ന് തുടങ്ങി ഒക്ടോബർ എട്ടു വരെയാണ് ഇത്തവണ ഏഷ്യൻ ഗെയിംസ്. ആദ്യമായാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ക്രിക്കറ്റ് ടീമിനെ അയക്കുന്നത്. ഒക്ടോബർ അഞ്ചിന് ഏകദിന ലോകകപ്പ് ആരംഭിക്കാനിരിക്കെ പുരുഷ വിഭാഗത്തിൽ രണ്ടാം നിരയെ ആകും ഇന്ത്യ അണിനിരത്തുക. വനിത വിഭാഗത്തിൽ പക്ഷേ, ഏറ്റവും മികച്ച ഇലവൻ തന്നെയാകും ഇറങ്ങുക.

2010 മു​ത​ൽ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ക്രി​ക്ക​റ്റ് മ​ത്സ​ര ഇ​ന​മാ​യു​ണ്ട്. 2014ലും ​ഇ​ത് ഉ​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ലും 2018ലെ ​ജ​ക്കാ​ർ​ത്ത ഗെ​യിം​സി​ൽ ഒ​ഴി​വാ​ക്കി. 2010ൽ ​ബം​ഗ്ലാ​ദേ​ശും 2014ൽ ​ശ്രീ​ല​ങ്ക​യു​മാ​യി​രു​ന്നു ചാ​മ്പ്യ​ന്മാ​ർ. വ​നി​ത​ക​ളി​ൽ ര​ണ്ടു ത​വ​ണ​യും പാ​കി​സ്താ​നാ​യി​രു​ന്നു വി​ജ​യി​ക​ൾ. വ​രു​ന്ന ഗെ​യിം​സി​ലെ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ഐ.​സി.​സി രാ​ജ്യാ​ന്ത​ര പ​ദ​വി ന​ൽ​കി​യി​ട്ടു​ണ്ട്. പു​രു​ഷ, വ​നി​ത മ​ത്സ​ര​ങ്ങ​ൾ ട്വ​ന്റി20 രീ​തി​യി​ലാ​കും ന​ട​ത്തു​ക.

LEAVE A REPLY

Please enter your comment!
Please enter your name here