തിരുവനന്തപുരം: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. സാമൂഹ്യ മാധ്യമങ്ങളിലുടെ സജീവമായി ഇടപെടുന്ന താരമാണ് അനുശ്രീ. അനുശ്രീ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമത്തില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് താരം വ്യക്തമാക്കിയതിന്റെ അമ്പരപ്പിലാണ് ആരാധകര്‍.
എന്തുകൊണ്ടാണ് അനുശ്രീ ഇടവേളയെടുക്കുന്നതെന്ന് വ്യക്താക്കിയിട്ടില്ല. ഇൻസ്റ്റാഗ്രാമില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കുന്നുവെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. പെട്ടെന്ന് തിരിച്ചെത്തുമെന്നും താരം പറയുന്നു. ‘താര’ എന്ന ഒരു ചിത്രമാണ് ഇനി അനുശ്രീയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്.
ദെസ്വിൻ പ്രേം സംവിധാനം ചെയ്ത ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. നായികയായ അനുശ്രീയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചിട്ടുള്ള ചിത്രമാണ് ‘താര’ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.അന്റോണിയോ മോഷൻ പിക്ചേഴ്സ്, ക്ലോസ് ഷോട് എന്റര്‍ടെയ്ൻമെന്റ്സ്, സമീര്‍ മൂവീസ് എന്നീ ബാനറിലാണ് ‘താര’ എന്ന ചിത്രത്തിന്റെ നിര്‍മാണം. ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന ‘സിതാര’യിലൂടെയും ‘ശിവ’യിലൂടെയുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ‘സിതാര’യായി അനുശ്രീ വേഷമിടുമ്പോള്‍ ചിത്രത്തിലെ നായകൻ ‘ശിവ’യായി സനല്‍ അമൻ എത്തുന്നു. ഛായാഗ്രഹണം ബിബിൻ ബാലകൃഷ്ണൻ ആണ്.