കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0

കനത്ത മഴയെ തുടർന്ന് ഇന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.എറണാകുളം, കാസർഗോഡ്, ആലപ്പുഴ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ പ്രൊഫഷണൽ കോളേജുകൾ, അംഗൻവാടി ഉൾപ്പെടെ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുന്നതായി കളക്ടർ അറിയിച്ചു. കൂടാതെ ഇന്ന് പുലർച്ചെ 5.30 ശേഷം ഉള്ള റഡാർ ഇമേജ് പരിശോധിച്ചതിൽ ജില്ലയിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം ആലപ്പുഴയിൽ മുൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റം ഉണ്ടാവില്ല

LEAVE A REPLY

Please enter your comment!
Please enter your name here