2,000 രൂപ നോട്ട്; 76 ശതമാനവും തിരിച്ചെത്തിയെന്ന് ആര്‍ബിഐ

0

ന്യൂഡല്‍ഹി:രാജ്യത്തെ 2,000 രൂപ നോട്ടുകളില്‍ 76 ശതമാനവും ബേങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിസര്‍വ് ബേങ്ക്. 2023 മെയ് 19 നാണ് 2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്. കറന്‍സി നോട്ടുകള്‍ ബേങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ സെപ്തംബര്‍ 30 വരെ ആര്‍ബിഐ സമയം നല്‍കിയിട്ടുണ്ട്.

2023 ജൂണ്‍ 30 വരെയുള്ള കാലയളവില്‍, 2.72 ലക്ഷം കോടി രൂപയുടെ 2000 ത്തിന്റെ നോട്ടുകള്‍ ബേങ്കുകളിലെത്തിയെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു. ബേങ്കുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരമുള്ള കണക്കുകളാണിത്. ഇനി 0.84 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ തിരികെയെത്താനുണ്ടെന്ന് ആര്‍ബിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ 2000 രൂപ നോട്ടുകളില്‍ 50 ശതമനാവും തിരിച്ചെത്തിയതായി ആര്‍ബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്നാഴ്ചയ്ക്കുള്ളില്‍ തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യം 1.8 ലക്ഷം കോടി രൂപയാണെന്നും കൂടുതല്‍ നോട്ടുകള്‍ നിക്ഷേപമായാണ് തിരിച്ചെത്തിയതെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. ആകെ 3.62 ലക്ഷം കോടി രൂപയുടെ 2000 ത്തിന്റെ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here