കൊതിയുണർത്താനായി ഈന്തപ്പഴ മഹോത്സവം ജൂലൈ 17 മുതൽ

0

വൈശാഖ് നെടുമല

ദുബായ്: പത്തൊമ്പതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 17 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ജൂലൈ 17-ന് ആരംഭിക്കുന്ന പത്തൊമ്പതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 30 വരെ നീണ്ടുനിൽക്കും.

അൽ ദഫ്‌റയിലെ, ലിവയിൽ നടക്കുന്ന ഈ ഈന്തപ്പഴ മഹോത്സവം, ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ പ്രദര്‍ശനങ്ങളിലൊന്നാണ്. അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ ഈന്തപ്പഴ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

അൽ ദഫ്‌റയിലെ, ലിവ സിറ്റിയിൽ നടക്കുന്ന ഈ പ്രദർശനം എമിറാത്തി സാംസ്‌കാരികത്തനിമയുടെ പ്രതീകമായി ഈന്തപ്പഴത്തെ ഉയർത്തിക്കാട്ടുന്നതിനുള്ള അബുദാബിയുടെ ശ്രമങ്ങളുടെ ഭാഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here