തലയ്ക്കടിയേറ്റു ബോധരഹിതനായി കണ്ടെത്തിയ മാധ്യമപ്രവർത്തകൻ ചികിത്സയ്ക്കിടെ മരണമടഞ്ഞു; ഷാജി ദാമോദരന്റെ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

0

കണ്ണൂർ നഗരത്തിലെ പഴയബസ് സ്റ്റാൻഡിൽ നിന്നും തലയ്ക്കടിയേറ്റ നിലയിൽ ബോധരഹിതനായി കണ്ടെത്തിയ മാധ്യമപ്രവർത്തകൻ ഷാജി ദാമോദരൻ(52) ഒടുവിൽ മരണത്തിന് കീഴടങ്ങി. മൂന്നാഴ്‌ച്ച മുൻപാണ്അക്രമം നടന്നത്. കഴിഞ്ഞ മെയ് 17-ന് പുലർച്ചെ മൂന്നുമണിയോടെയാണ് പാപ്പിനിശേരി കരിക്കൻകുളം സ്വദേശി ഷാജിദാമോദരനെ(40) അതീവ ഗുരുതരമായ നിലയിൽ മാരകായുധം കൊണ്ടു തലയ്ക്കടിയേറ്റു ബോധരഹിതനായ നിലയിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ കണ്ടെത്തിയത്. ചോരവാർന്ന നിലയിൽ കണ്ടെത്തിയ ഷാജിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ടൗൺ പൊലിസാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്.

നില ഗുരുതരമായതിനെ തുടർന്ന് തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷാജിയെ പഴയ ബസ് സ്റ്റാൻഡിൽ അതീവഗുരുതരമായ നിലയിൽ കണ്ടെത്തിയ സംഭവം വാഹനാപകടമാണെന്നാണ് പൊലിസിന് ആദ്യം കണ്ടെത്തിയത്. സംഭവദിവസം രാത്രി പത്തുമണിയോടെ പാപ്പിനിശേരിയിൽ റോഡരികിൽ നിന്ന ഷാജിയെ കാർ ഇടിച്ചു തെറിപ്പിക്കുകയും ഗുരുതരമായ അവസ്ഥയിൽ അതേ കാറിൽ തന്നെ കണ്ണൂരിലെ ആശുപത്രിയിലേക്കു കൊണ്ടുവരികയും ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ ഷാജിയെ കണ്ണൂർ പഴയബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു കാർ യാത്രക്കാർ കടന്നുകളഞ്ഞുവെന്ന് സൃഹൃത്ത് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. എന്നാൽ പാപ്പിനിശേരിയിൽ നിന്നും ഷാജിക്ക് വാഹനമിടിച്ചുവെന്ന പരാതി വസ്തുതാപരമായി തെറ്റാണെന്ന് പൊലിസ് അന്വേഷണത്തിൽ പിന്നീട് തെളിഞ്ഞിട്ടുണ്ട്.

അപകടമുണ്ടാക്കിയെന്നു പറയുന്ന കാർ പൊലിസ് കസ്റ്റഡിയിലെടുക്കുകയും വാഹനഉടമയെ ചോദ്യം ചെയ്തുവെങ്കിലും സംഭവദിവസം പാപ്പിനിശേരിയിൽ വെച്ചു തങ്ങളുടെ കാർ അപകടത്തിൽപ്പെട്ടുവെന്നെങ്കിലും അതു ഷാജിയെയല്ല ഇടിച്ചതെന്നു ഇവർവ്യക്തമാക്കി. കാറിടിച്ചു പരുക്കേറ്റയാളെ അന്നു തന്നെ കണ്ണൂർ എ.കെ. ജി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന ഇവരുടെ മൊഴിയുംവിശ്വസനീയമാണെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. അന്നേ ദിവസം ആശുപത്രിയിൽ കാറിടിച്ചുയാളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അതു ഷാജിയല്ലെന്ന് പൊലിസ് തിരിച്ചറിയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സംഭവം കൊലപാതക ശ്രമമാണെന്ന നിഗമനത്തിലേക്ക് പൊലിസെത്തിയത്.

എന്നാൽ മാധ്യമപ്രവർത്തകനായ ഷാജി അന്നേ ദിവസം എന്തിനാണ് പുലർച്ചെ മൂന്ന് മണിക്ക് കണ്ണൂർ പഴയബസ് സ്റ്റാൻഡിലെത്തിയതെന്ന കാര്യം ഇതുവരെ പൊലിസിന് വ്യക്തമായിട്ടില്ല. ആരെങ്കിലും വിളിച്ചുവരുത്തിയതാണോയെന്നും ഇതുവരെ തെളിഞ്ഞിട്ടില്ല. തലയ്ക്കു ആഴത്തിലുള്ള മുറിവേറ്റതിനാൽ കൊലപാതക ശ്രമമാണ് നടന്നതെന്നു അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.ടി.വി ദാമോദരന്റെയും പരേതയായ രഞ്ജിനിയുടെയും മകനാണ്.സഹോദരങ്ങൾ:ദീപ, രൂപ. സംസ്‌കാരം വ്യാഴാഴ്‌ച്ച പയ്യാമ്പലത്ത് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here