അടുത്ത മാസം മലപ്പുറത്ത് ഡെങ്കിപ്പനി രൂക്ഷമായേക്കും;ആരോഗ്യ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

0

മലപ്പുറം: മലപ്പുറത്ത് അടുത്ത മാസം ഡെങ്കിപ്പനി കേസുകള്‍ കൂടുമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടവിട്ട് പെയ്യുന്ന മഴയും വെയിലും കൊതുകു പെരുകുന്നതിനു കാരണമാകുന്നു. മലയോര മേഖലകള്‍ക്ക് പുറമെ മുനിസിപ്പാലിറ്റി പരിധികളിലും ഡെങ്കി സ്ഥിരീകരിച്ചിരുന്നു. ഈ വര്‍ഷം ഇതേ വരെ മലപ്പുറത്ത് 241 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്.

663 പേര്‍ ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇന്നലെ 11 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ കരുവാരക്കുണ്ട് കാളികാവ്, ചോക്കാട് തുടങ്ങിയ മലയോര മേഖലയിലായിരുന്നു ഡങ്കി പടര്‍ന്നതെങ്കില്‍ മലപ്പുറം മുനിസിപ്പാലിറ്റി പരിധിയിലും കഴിഞ്ഞ ദിവസങ്ങളില്‍ 12 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here