ഓട്ടത്തിനിടെ കാറിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി: സംഭവം തൊടുപുഴയില്‍

0

തൊടുപുഴ: ഓട്ടത്തിനിടെ കാറിനു തീ പിടിച്ചു. മണക്കാട് സ്വദേശി ഡിമല്‍ മാത്യുവും പിതാവ് മാത്യു അഗസ്റ്റിനുമായിരുന്നു കാറിലുണ്ടായിരുന്നത്.മണക്കാട്-നെടിയശാല റൂട്ടില്‍ ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ എൻജിൻ നിന്നുപോയ കാര്‍ വീണ്ടും സ്റ്റാര്‍ട്ടു ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബോണറ്റില്‍ നിന്നു പുക ഉയരുകയായിരുന്നു.

ഇതു കണ്ട് ഇരുവരും കാറില്‍ നിന്നു പുറത്തിറങ്ങിയതിനു പിന്നാലെ വാഹനത്തിന്‍റെ മുൻഭാഗത്ത് തീ പിടിക്കുകയായിരുന്നു. ഓടിക്കൂടിയ പ്രദേശവാസികള്‍ സമീപത്തു നിന്നു വെള്ളം എത്തിച്ച്‌ തീയണച്ചു.കാറിന്‍റെ എൻജിൻ ഭാഗം പൂര്‍ണമായും കത്തി നശിച്ചു. വിവരമറിഞ്ഞ് തൊടുപുഴയില്‍ നിന്നു ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here