അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി

0

അരൂര്‍: എരമല്ലൂരില്‍ അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. എരമല്ലൂര്‍ കൊച്ചുവെളി കവല ശ്രീനാരായണപുരം റെയില്‍വെ ക്രോസിന് തെക്ക് ഭാഗത്താണ് മൃതദ്ദേഹം കണ്ടെത്തിയത്.

ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദ്ദേഹം ആണ് കണ്ടെത്തിയത്. വെളുത്ത മെലിഞ്ഞ ശരീരമാണ്. നീല കളങ്ങളോടു കൂടിയ മുണ്ട്, കാക്കി നിറത്തിലുള്ള ബനിയൻ എന്നിവയാണ് ധരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അരൂര്‍ പൊലീസുമായി ബന്ധപ്പെടാൻ അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here