അന്യ ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ച 17 വയസ്സുകാരിയെ അച്ഛനും സഹോദരനും ബന്ധുവും ചേർന്നു കഴുത്തു ഞെരിച്ചുകൊലപ്പെടുത്തി

0

അന്യ ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ച 17 വയസ്സുകാരിയെ അച്ഛനും സഹോദരനും ബന്ധുവും ചേർന്നു കഴുത്തു ഞെരിച്ചുകൊലപ്പെടുത്തി. നേത്രാവതി എന്ന പെൺകുട്ടിയാണു കൊല്ലപ്പെട്ടത്. തുമക്കൂരുവിലെ ചേലൂരിലാണ് സംഭവം. പ്രണയത്തിൽ നിന്നും പിന്മാറാൻ വീട്ടുകാർ ആവശ്യപ്പെട്ടിട്ടും പെൺകുട്ടി തയ്യാറാവാതെ വന്നതോടെയാണ് കൊലപ്പെടുത്തിയത്.

അച്ഛൻ പരശുരാമ, സഹോദരൻ ശിവരാജു, ബന്ധു തൂക്കാറാം എന്നിവരെ അറസ്റ്റ് ചെയ്തു. പട്ടികവർഗക്കാരിയായ പെൺകുട്ടി ഇതര ജാതിയിൽപെട്ട കുമാർ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ബന്ധത്തിൽ നിന്നു പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതോടെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here