പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടു മോശമായി പെരുമാറിയെന്ന കേസിൽ മൂന്ന് മദ്രസ അദ്ധ്യാപകർ അടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

0

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടു മോശമായി പെരുമാറിയെന്ന കേസിൽ മൂന്ന് മദ്രസ അദ്ധ്യാപകർ അടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്രസ അദ്ധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ് (64), പാലക്കാട് മണത്തിൽ കൊച്ചിയിൽ ഹൈദ്രോസ് (50), പാലപ്പെട്ടി തണ്ണിപ്പാരൻ മുഹമ്മദുണ്ണി (67) എന്നിവരെയും വെളിയങ്കോട് തൈപ്പറമ്പിൽ ബാവ (54) എന്നയാളെയുമാണ് പോക്‌സോ നിയമപ്രകാരം പെരുമ്പടപ്പ് സിഐ ഇ.പി.സുരേശൻ അറസ്റ്റ് ചെയ്തത്.

സ്‌കൂളിൽ നടന്ന കൗൺസലിങ്ങിലാണു വിദ്യാർത്ഥികൾ ദുരനുഭവം വെളിപ്പെടുത്തിയത്. അദ്ധ്യാപകരും ഐസിഡിഎസ് കൗൺസിലറും പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here