ഫ്‌ളാറ്റിന്റെ എട്ടാംനിലയിൽനിന്നു വീണു അഞ്ചു വയസ്സുകാരന് ദാരുണ മരണം

0

ന്യൂഡൽഹി: ഫ്‌ളാറ്റിന്റെ എട്ടാംനിലയിൽനിന്നു വീണു അഞ്ചു വയസ്സുകാരന് ദാരുണ മരണം. മാതാപിതാക്കളെക്കാൾ മുൻപ് ഉറക്കമുണർന്ന കുഞ്ഞ് ബാൽക്കണിയിലൂടെ നടക്കുമ്പോൾ താഴേക്ക് വീഴുകയായിരുന്നു. നോയിഡ സെക്ടർ 78ലെ ഹൈഡ് പാർക്ക് സൊസൈറ്റിയിൽ കഴിഞ്ഞ ദിവസംപുലർച്ചെ 5.45ന് ആണു സംഭവം.

കുട്ടി പലപ്പോഴും നേരത്തേ ഉണരാറുണ്ടെന്നും ഈ സമയത്തു ഫ്‌ളാറ്റിലൂടെ നടക്കാറാണു പതിവെന്നുമാണു കുടുംബാംഗങ്ങൾ പൊലീസിനു നൽകിയ മൊഴി. ഇന്നലെ പുലർച്ചെ എഴുന്നേറ്റ കുട്ടി ബാൽക്കണിയിൽ ചെടികൾ വച്ചിരിക്കുന്നതിനു സമീപത്തേക്കു പോകുകയും കാൽവഴുതി വീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here