യുഎഇയിൽ സ്വകാര്യ മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

0

വൈശാഖ് നെടുമല

ദുബായ്: രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ ജൂൺ 27, ചൊവ്വാഴ്ച (1444 ദുൽ ഹജ്ജ് 9) മുതൽ ആരംഭിക്കുമെന്ന് യുഎഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു. ജൂൺ 19നാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. തുടർന്നുള്ള വാരാന്ത്യ അവധിയ്ക്ക് ശേഷം ജൂലൈ 3, തിങ്കളാഴ്ച മുതൽ സ്വകാര്യ മേഖലയിലെ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.

രാജ്യത്തെ മന്ത്രാലയങ്ങളിലെയും, സർക്കാർ വകുപ്പുകളിലെയും ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 1444 ദുൽ ഹജ്ജ് 9-ന് ആരംഭിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് നേരത്തെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here