‘വാഗ്ഷീർ’ മുങ്ങിക്കപ്പലിന്റെ കടൽ സഞ്ചാര പരീക്ഷണം നാവികസേന ആരംഭിച്ചു

0

ന്യൂഡൽഹി: ‘വാഗ്ഷീർ’ മുങ്ങിക്കപ്പലിന്റെ കടൽ സഞ്ചാര പരീക്ഷണം നാവികസേന ആരംഭിച്ചു. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാൽ അടുത്ത വർഷമാദ്യം കപ്പൽ സേനയുടെ ഭാഗമാകും. രാജ്യത്തിന്റെ സമുദ്ര സുരക്ഷയ്ക്കു കരുത്തു പകരുന്നതാണ് വാഗ്ഷീർ മുങ്ങിക്കപ്പൽ. ഡീസൽ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ആക്രമണ വിഭാഗത്തിൽപെട്ട മുങ്ങിക്കപ്പലാണിത്. മുങ്ങിക്കപ്പലുകളുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ (പ്രോജക്ട് 75) ഭാഗമായി സേന നിർമ്മിക്കുന്ന 6 കപ്പലുകളിൽ അവസാനത്തെതാണിത്. കഴിഞ്ഞ വർഷം ഏപ്രിലിലാണു കപ്പൽ നീറ്റിലിറക്കിയത്.

Leave a Reply