സ്‌റ്റൈലിഷ് ലുക്കിൽ കാൻ ചലച്ചിത്രമേളയ്‌ക്കെത്തി ഐശ്വര്യ റായി

0

സ്‌റ്റൈലിഷ് ലുക്കിൽ കാൻ ചലച്ചിത്രമേളയ്‌ക്കെത്തി ഐശ്വര്യ റായി. അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ വ്യത്യസ്തമായ വേഷത്തിൽ മേളയിലെത്തിയ ഐശ്യര്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

സോഫി കൗട്ട്യൂർ ഡിസൈൻ ചെയ്ത സിൽവർ ഹുഡഡ് ഗൗണാണ് താരം ധരിച്ചത്. അലുമിനിയം പൈലെറ്റും ക്രിസ്റ്റലുകളും കൊണ്ടാണ് ഗൗൺ ഡിസൈൻ ചെയ്തത്. സ്‌മോക്കി ഐസും ക്രിംപ്‌സൺ ലിപ്സ്റ്റിക്കും ഐശ്വര്യയെ കൂടുതൽ മനോഹരിയാക്കി.

ലുക്ക് സോഷ്യൽ മീഡിയയിൽ ഹിറ്റായതോടെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരെത്തി. രാജ്ഞി എത്തി മക്കളേ എന്നും ഈ പ്രായത്തിലും അതിസുന്ദരിയെന്നുമെല്ലാം പലരും കമന്റ് ചെയ്തു. അലുമിനിയം ഫോയിലിൽ പൊതിഞ്ഞ ചിക്കൻ ഷവർമ പോലെയുണ്ടെന്നും മറ്റുമുള്ള വിവാദ കമന്റുകളും ചിത്രത്തിന് ലഭിച്ചു.

Leave a Reply