എഎപി സർക്കാരിന്റേത് ഭരണഘടനാ വിരുദ്ധ നയങ്ങൾ; ഡൽഹിയിൽ അരാജകത്വമെന്നും ഗവർണർ: വീണ്ടും ഏറ്റുമുട്ടൽ

0


ന്യൂഡൽഹി: ലഫ്. ഗവർണറും ഡൽഹി സർക്കാരും വീണ്ടും ഏറ്റുമുട്ടുന്നു. അധികാരത്തർക്കത്തിലെ സുപ്രീം കോടതി വിധിക്കു ശേഷവും ഗവർണർ കെജ്രിവാളിനെതിരെ അമ്പുകൾ തുടുക്കുകയാണ്. കോടതി ഉത്തരവിന്റെ മറവിൽ ഭരണഘടനാ വിരുദ്ധ നയങ്ങളാണ് എഎപി സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അയച്ച കത്തിൽ ലഫ്. ഗവർണർ വി.കെ. സക്‌സേന ആരോപിച്ചു. ഭീഷണിയിലൂടെ കാര്യം നേടാനാണ് ശ്രമിക്കുന്നതെന്നും ഒരാഴ്ചയായി ഭരണത്തിൽ അരാജകത്വം പ്രകടമാണെന്നും കുറ്റപ്പെടുത്തിയിട്ടുമുണ്ട്.

കേന്ദ്രസംസ്ഥാന സർക്കാരുകൾ തമ്മിലുള്ള അധികാരത്തർക്കത്തിൽ ഡൽഹി സർക്കാരിന് അനുകൂലമായി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് വന്ന് മണിക്കൂറുകൾക്കുള്ളിൽ സേവന വിഭാഗം സെക്രട്ടറിയെ മന്ത്രി സ്ഥലംമാറ്റിയെങ്കിലും സെക്രട്ടറി ഇതുവരെ മാറാൻ തയാറായിട്ടില്ല.

Leave a Reply