കാനഡയില്‍ ഇന്ത്യന്‍ വംശജനായ ഗുണ്ടാത്തലവന്‍ വെടിയേറ്റ് മരിച്ചു

0

കാനഡയില്‍ ഇന്ത്യന്‍ വംശജനായ ഗുണ്ടാത്തലവന്‍ വെടിയേറ്റ് മരിച്ചു. കനേഡിയല്‍ പോലീസ് അതീവ അപകടകാരിയായ ഗുണ്ടകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ പഞ്ചാബില്‍ നിന്നുളള അമര്‍പ്രീത് സംറ (28) ആണ് വെടിയേറ്റ് മരിച്ചത്.

വാന്‍കൂവര്‍ നഗരത്തില്‍ പരിപാടിക്കിടെ അജ്ഞാതനായ സംഘം അമര്‍പ്രീതിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമര്‍പ്രീതിന്റെ സഹോദരന്‍ രവിന്ദറും ഗുണ്ടാനേതാവാണ്. ഇരുവരും വിവാഹത്തിന് എത്തിയതായിരുന്നു.

അജ്ഞാതരായ സംഘം വിവാഹം നടന്ന ഹാളിലെത്തി സംഗീത പരിപാടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിവാഹത്തില്‍ പങ്കെടുത്ത ആളുകള്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ 60 ഓളം പേരാണ് ഉണ്ടായിരുന്നത്.

വെടിയേറ്റയുടന്‍ നിലത്തു വീണ അമര്‍പ്രീതിന് സ്ഥലത്തുണ്ടായിരുന്ന പട്രോളിംഗ് ഓഫിസര്‍മാര്‍ സി.പി.ആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുണ്ടാസംഘങ്ങള്‍ തമ്മിലുളള കുടിപ്പകയാണിതെന്നും അമര്‍പ്രീതിനെ ലക്ഷ്യം വെച്ച് ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് പോലീസ് കരുതുന്നത്. സംഭവത്തില്‍ ആരെയും ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here