കാസര്‍ഗോഡ് ലഹരി ഇടപാട് അന്വേഷിച്ചെത്തിയ എക്‌സൈസ് സംഘത്തിന് ലഭിച്ചത് സ്‌ഫോടക വസ്തു ശേഖരം

0

കാസര്‍ഗോഡ് ലഹരി ഇടപാട് അന്വേഷിച്ചെത്തിയ എക്‌സൈസ് സംഘത്തിന് ലഭിച്ചത് സ്‌ഫോടക വസ്തു ശേഖരം. കാസര്‍ഗോഡ് കെട്ടുംകല്ലില്‍ മുസ്തഫ എന്നയാളുടെ വീട്ടില്‍ നിന്നാണ് സ്‌ഫോടക വസ്തുശേഖരം പിടിച്ചെടുത്തത്. 13 ബോക്‌സ് ജലാറ്റിന്‍ സ്റ്റിക് പിടിച്ചെടുത്തവയിലുണ്ട്്.

മുസ്തഫയുടെ കാര്‍ എല്ലാ ദിവസവും കര്‍ണാടക അതിര്‍ത്തിയിലേക്ക് പോകുന്നതായി വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്ക് ലഹരി മരുന്ന് ഇടപാട് ഉണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. എന്നാല്‍ ലഹരി വസ്തുക്കളൊന്നും പിടിച്ചെടുത്തിട്ടില്ല.

എക്‌സൈസ് പരിശോധനയ്ക്കിടെ മുസ്തഫ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമല്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുസ്തഫയെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

തനിക്ക് ക്വാറി ഇടപാടുണ്ടെന്നും അതിന്റെ ആവശ്യത്തിനാണ് സ്‌ഫോടകവസ്തു സൂക്ഷിച്ചതെന്നുമാണ് മുസ്തഫ എക്‌സൈസിനെ അറിയിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ ഇയാള്‍ക്ക് ക്വാറി ഇടപാടുകളൊന്നുമില്ലെന്ന വ്യക്തമായി.

LEAVE A REPLY

Please enter your comment!
Please enter your name here