മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ഏക എം.പി സുരേഷ് ബാലു ധനോര്‍കര്‍ അന്തരിച്ചു

0

മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ഏക എം.പി സുരേഷ് ബാലു ധനോര്‍കര്‍ (48) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.

മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ മണ്ഡലത്തില്‍ നിന്നാണ് ധനോര്‍കര്‍ ലോക്‌സഭയിലെത്തിയത്. ഭാര്യ പ്രതിഥ ധനോര്‍കര്‍ എംഎല്‍എആണ്. രണ്ട് ആണ്‍മക്കളുണ്ട്.

കിഡ്‌നി സ്‌റ്റോണിന് നാഗ്പൂരിലെ ഒരു ആശുപത്രിയില്‍ കഴിഞ്ഞയാഴ്ച ചികിത്സ തേടിയ ധനോര്‍കറെ പിന്നീട് ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ശിവസേനയിലൂടെ സജീവ രാഷ്ട്രീയത്തില്‍ വന്ന ധനോര്‍കര്‍ വിജയിച്ചിരുന്നു. 2019ല്‍ കോണ്‍ഗ്രസില്‍ ചേരുകയും ബിജെപിയിലെ ഹാന്‍സ്‌രാജ് അധീറിനെ പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലെത്തിയത്. ഭാര്യ വറോറ-ഭദ്രാവതിമണ്ഡലത്തിലെ പ്രതിനിധിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here