സംവിധായകൻ അൽഫോൻസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നു പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങൾ പിടികൂടി

0

കൊച്ചി: സംവിധായകൻ അൽഫോൻസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നു പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങൾ പിടികൂടി. 16 കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. അപ്രതീക്ഷിതമായാണ് പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്.

സംവിധായകന്റെ വീടിനു മുന്നിലൂടെ പോയ ഓട്ടോ ഡ്രൈവറാണ് റോഡിൽ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്. പിന്നാലെ ഇവ ഗേറ്റിലേക്കും മുറ്റത്തേക്കും സമീപത്തുള്ള കോവൽ വള്ളിയിലേക്കും കയറി. പാമ്പുപിടിത്ത വിദഗ്ധൻ ഷൈൻ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ഇവയെ ചാക്കിലാക്കി വനം വകുപ്പിന് കൈമാറി.

അൽഫോൻസിന്റെ വീടിനരികിലുള്ള ജല അഥോറിറ്റി ഉപേക്ഷിച്ച രണ്ട് പൈപ്പുകൾക്കുള്ളിലും പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. മുട്ടകളും ഉണ്ട്. പൈപ്പിന്റെ ഒരു വശം മണ്ണു മൂടിയിരുന്നു. മറുഭാഗം നാട്ടുകാരിൽ ചിലർ ചില്ലുവച്ച് അടച്ചു സുരക്ഷിതമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here