നാളെ മുതൽ ഇടിമിന്നലോട്‌ കൂടിയ മഴയ്‌ക്കും കാറ്റിനും സാധ്യത

0


തിരുവനന്തപുരം: സംസ്‌ഥാനത്തു നാളെ മുതല്‍ 17 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്‌തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥ വകുപ്പ്‌. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്‌ഥലങ്ങളില്‍ നില്‍ക്കുന്നത്‌ ഒഴിവാക്കണമെന്നും ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്‌ഛേദിക്കണമെന്നും വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കണമെന്നും സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി.

Leave a Reply