തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ.- ബിജെപി. സഖ്യം തുടരാൻ തീരുമാനം

0

ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ.- ബിജെപി. സഖ്യം തുടരാൻ തീരുമാനം. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചയ്ക്കുശേഷം എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയാണ് തീരുമാനം അറിയിച്ചത്. ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുമായി അഭിപ്രായഭിന്നതയില്ലെന്നും ഇരുകക്ഷികളും ഒരുമിച്ചു മുന്നോട്ടുപോകുമെന്നും എടപ്പാടി പളനിസ്വാമി പറഞ്ഞു.

ബിജെപി.യുമായി അടുപ്പം പുലർത്തിയിരുന്ന ഒ. പനീർശെൽവത്തെ പുറന്തള്ളി എടപ്പാടി പളനിസ്വാമി ഐ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറിസ്ഥാനത്തെത്തിയതോടെ ഇരുകക്ഷികളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു.

എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കിയാൽ താൻ സ്ഥാനമൊഴിയുമെന്ന് അണ്ണാമലൈ ഭീഷണി മുഴക്കിയതായും വാർത്തയുണ്ടായിരുന്നു. ഭിന്നത രൂക്ഷമായിരിക്കേയാണ് എടപ്പാടി ഡൽഹിയിലെത്തി അമിത് ഷായുമായി ചർച്ചനടത്തിയത്. അതിനുശേഷം പത്രസമ്മേളനത്തിൽ സഖ്യം തുടരാനുള്ള തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടശേഷമാണ് പളനിസ്വാമി അമിത് ഷായുമായി ചർച്ചനടത്തിയത്. ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയും എ.ഐ.എ.ഡി.എം.കെ.യുടെ ഉന്നതനേതാക്കളും ചർച്ചയിൽ പങ്കാളികളായി. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റുചർച്ച പിന്നീട് നടത്താനും ധാരണയായി.

LEAVE A REPLY

Please enter your comment!
Please enter your name here