മുതിർന്ന പൗരന്മാർക്ക് റെയിൽവെ ടിക്കറ്റ് നിരക്കിൽ ഏർപ്പെടുത്തിയിരുന്ന ഇളവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി

0

മുതിർന്ന പൗരന്മാർക്ക് റെയിൽവെ ടിക്കറ്റ് നിരക്കിൽ ഏർപ്പെടുത്തിയിരുന്ന ഇളവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. വയോജനങ്ങൾക്ക് ഇളവു നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന വാദം കോടതി നിരസിച്ചു. കോവിഡ് കാലത്ത് നിർത്തലാക്കിയ ഇളവുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എം.കെ.ബാലകൃഷ്ണനാണ് കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ എസ്.കെ കൗൾ, അഹ്സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി തള്ളിയത്. മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾ പരിഗണിച്ച് സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

കോവിഡിനെതുടർന്ന് ജനങ്ങളുടെ യാത്ര കുറയ്ക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും ലക്ഷ്യമിട്ടായിരുന്നു മുതിർന്ന പൗരന്മാർക്കുള്ള യാത്ര ഇളവ് 2020ൽ കേന്ദ്രസർക്കാർ നിർത്തലാക്കിയത്. കോവിഡിന് മുമ്പുണ്ടായിരുന്ന ഇളവുകൾ പുനരാരംഭിക്കാൻ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി ശുപാർശ ചെയ്തിരുന്നു. 60 വയസ്സോ അതിൽ കൂടുതലോ ഉള്ള പുരുഷന്മാർക്ക് 40 ശതമാനവും 58 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് 50 ശതമാനവുമായിരുന്നു റെയിൽവെ ടിക്കറ്റ് നിരക്കിൽ ഇളവ് നൽകിയിരുന്നത്.

Leave a Reply