നടിയും ബിജെപി നേതാവും ദേശീയ വനിത കമ്മിഷൻ അംഗവുമായ ഖുഷ്ബു സുന്ദർ ആശുപത്രിയിൽ

0

ഹൈദരാബാദ്: നടിയും ബിജെപി നേതാവും ദേശീയ വനിത കമ്മിഷൻ അംഗവുമായ ഖുഷ്ബു സുന്ദർ ആശുപത്രിയിൽ. പനിയും ശരീരവേദനയും തളർച്ചയും ബാധിച്ചതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത പനിയും ശരീര വേദനയും ക്ഷീണവും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് ഖുഷ്ബു ട്വീറ്റ് ചെയ്തു.

അസുഖം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ചിത്രങ്ങൾ ഖുഷ്ബു തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ശരീരം എന്തെങ്കിലും തളർച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുതെന്നും അവർ ട്വീറ്റ് ചെയ്തു. നിലവിൽ ഹൈദരാബാദ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണെന്നും അറിയിച്ചു.

Like I was saying, the flu is bad. It has taken its toll on me. Admitted for very high fever, killing body ache and weakness. Fortunately, in good hands at @Apollohyderabad
Pls do not ignore signs when your body says slow down. On the road to recovery, but long way to go. pic.twitter.com/FtwnS74pko

— KhushbuSundar (@khushsundar) April 7, 2023

LEAVE A REPLY

Please enter your comment!
Please enter your name here