വയലറ്റ് സാരിയിൽ സുന്ദരിയായി അണിഞ്ഞൊരുങ്ങി സ്‌നേഹ; കുടുംബത്തോടൊപ്പം വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ശ്രീകുമാറും സ്‌നേഹയും

0


മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് സ്‌നേഹയും ശ്രീകുമാറും. സോഷ്യൽ മീഡിയയിലും സജീവമായ ഇരുവരും ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് സ്‌നേഹ ഗർഭിണിയാണെന്ന വിവരവും ഇരുവരും അറിയിച്ചത്. ഇപ്പോഴിതാ വളകാപ്പ് ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഈ താരദമ്പതികൾ. View this post on Instagram

A post shared by Wedlock Stories (@wedlock__stories)

വയലറ്റ് നിറത്തിലുള്ള സാരിയിൽ സുന്ദരിയായി അണിഞ്ഞൊരുങ്ങിയാണ് സ്‌നേഹ എത്തിയത്. പരമ്പരാഗത രീതിയിൽ ആഭരണങ്ങളും മുല്ലപ്പൂവുമെല്ലാം ചൂടിയാണ് സ്‌നേഹ വളകാപ്പിനെത്തിയത്. വയലറ്റ് നിറത്തിലുള്ള ഷർട്ടും മുണ്ടുമാണ് ശ്രീകുമാറിന്റെ വേഷം. ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾക്കു താഴെ ആശംസകളുമായി നിരവധി പേരാണെത്തുന്നത്. നേരത്തെ ഇരുവരും സുഹൃത്തുക്കളോടൊപ്പം ബേബി ഷവർ ആഘോഷിച്ചിരുന്നു.

Leave a Reply