ഡൽഹി മദ്യനയ കേസിൽ ഒരു മലയാളി കൂടി അറസ്റ്റിൽ

0

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ഒരു മലയാളി കൂടി അറസ്റ്റിൽ. അരുൺ രാമചന്ദ്രന് പിള്ളയെയാണ് ഇഡി അറസ്റ്റ് ചെയ്തത്. തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയുമായി അടുപ്പമുള്ള വ്യവസായിയാണ്. സിബിഐ കേസിൽ പതിനാലാം പ്രതിയാണ് അരുൺ.നേരത്തെ കേസിലെ മുഖ്യ സൂത്രധാരനായ മലയാളി വിജയ് നായരും അറസ്റ്റിലായിരുന്നു.

ജയിലിലുള്ള മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് ഇഡി ചോദ്യം ചെയ്യും, പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. മദ്യനയ കേസിൽ അറസ്റ്റിലായ സിസോദിയയെ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here