അഞ്ചുവർഷത്തിനിടെ രാജ്യത്ത് ഏറ്റവുമധികം കസ്റ്റഡിമരണങ്ങൾ ഉണ്ടായത് ഗുജറാത്തിൽ

0

അഞ്ചുവർഷത്തിനിടെ രാജ്യത്ത് ഏറ്റവുമധികം കസ്റ്റഡിമരണങ്ങൾ ഉണ്ടായത് ഗുജറാത്തിൽ. 80 കസ്റ്റഡി മരണങ്ങളാണ് ഈ അഞ്ചു വർഷത്തിനിടെ ഗുജറാത്തിലുണ്ടായതെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ടിൽ് പറയുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റ കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്്.

2021-22 കാലത്തുമാത്രം 24 കസ്റ്റഡി മരണങ്ങൾ സംസ്ഥാനത്ത് ഉണ്ടായി. ഗുജറാത്തിൽ രണ്ടിരട്ടിയായി കൂടിയപ്പോൾ മഹാരാഷ്ട്രയിൽ പത്തിരട്ടി വർധനവും കേരളം, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ മൂന്നിരട്ടിയും മരണങ്ങൾ ഉണ്ടായിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മഹാരാഷ്ട്രയിൽ 76-ഉം ഉത്തർ പ്രദേശിൽ 41-ഉം കസ്റ്റഡി മരണങ്ങൾ ഉണ്ടായി.

ഗുജറാത്തിൽ ജയിലുകളിൽ 13,999 പേരെ പാർപ്പിക്കാനാണ് ശേഷിയുള്ളത്. എന്നാൽ 16,897 പേർ നിലവിലുണ്ടെന്നും കണക്കുകൾ പറയുന്നു. രാജ്യസഭയിലാണ് സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്.

Leave a Reply