ബ്രഹ്മപുരം തീപിടിത്തം ഉണ്ടായ ഉടൻ തന്നെ സഹായത്തിനായി കേന്ദ്ര ദുരന്ത നിവാരണ ഏജൻസിയെ വിളിക്കേണ്ടതായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

0

ബ്രഹ്മപുരം തീപിടിത്തം ഉണ്ടായ ഉടൻ തന്നെ സഹായത്തിനായി കേന്ദ്ര ദുരന്ത നിവാരണ ഏജൻസിയെ വിളിക്കേണ്ടതായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരഭിമാനം കൊണ്ടാണ് ഇതിനു തയാറാവാതിരുന്നതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.

പിണറായി വിജയന്റെ ദുരഭിമാനത്തിനു കൊച്ചിയിലെ ജനങ്ങൾ നൽകിയ വിലയാണു ബ്രഹ്മപുരം ദുരന്തം. മാത്രമല്ല അത്തരം ഇടപെടലുണ്ടായാൽ കോടിക്കണക്കിനു രൂപയുടെ അഴിമതി പുറത്തു വരും. കേന്ദ്ര ഏജൻസികൾ തന്നെ കോടിക്കണക്കിനു രൂപയാണു കേരളത്തിലെ മാലിന്യ നിർമ്മാർജനത്തിനു വിവിധ ഏജൻസികൾ വഴി നൽകിയത്. ഇതെവിടെപ്പോയി എന്ന് അന്വേഷണവും ഓഡിറ്റും വരും. സംസ്ഥാന വ്യാപകമായി ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു.

Leave a Reply