റേഡിയേഷൻ കാൻസർ ഉണ്ടാക്കുമെന്ന ജനങ്ങളുടെ ഭീതി അകറ്റാൻ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിങ്

0

റേഡിയേഷൻ കാൻസർ ഉണ്ടാക്കുമെന്ന ജനങ്ങളുടെ ഭീതി അകറ്റാൻ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിങ്. ബാബാ അറ്റോമിക് റിസർച്ച് സെന്ററിൽ റേഡിയേഷൻ മൂലം ഒരാൾ പോലും മരിച്ചിട്ടില്ലെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു.

റേഡിയേഷൻ മരണങ്ങളെക്കുറിച്ച് സർക്കാർ ഒരു ഇൻഹൗസ് പഠനം നടത്തിയെന്ന് മന്ത്രി അറിയിച്ചു. ബാബ അറ്റോമിക് റിസർച്ച് സെന്ററിൽ എത്ര പേർ രോഗികളായി, എത്ര പേർ മരിച്ചു എന്നാണ് പരിശോധിച്ചത്. ബിഎആർസിയിൽ ഒരു ശാസ്ത്രജ്ഞൻ പോലും റേഡിയേഷൻ കൊണ്ടുള്ള കാൻസർ മൂലം മരിച്ചിട്ടില്ല. അവിടെ രണ്ടോ മൂന്നോ പേർക്കാണ് കാൻസർ വന്നിട്ടുള്ളത്, അവയാണെങ്കിൽ റേഡിയേഷൻ മൂലമുള്ളവ അല്ലെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ ഭീതി അകറ്റേണ്ടത് ജനപ്രതിനിധികളുടെ ചുമതലയാണ്. എംപിമാർ അതിനു മുന്നിട്ടിറങ്ങണം. ചില വിദേശ രാജ്യങ്ങളിൽ ജനവാസ കേന്ദ്രങ്ങൾക്കകത്താണ് മൈനിങ് പദ്ധതികളും ന്യൂക്ലിയർ റിയാക്ടറുകളുമൊക്കെ സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ പദ്ധതികൾ വരുമ്പോൾ തന്നെ ജനങ്ങൾ എതിർക്കുന്നു. പലതും അങ്ങനെ മുടങ്ങിക്കിടക്കുകയാണ്. മേഘാലയയിൽ വൻ യുറേനിയം ജനങ്ങളുടെ ഈ ഭീതി മൂലം ഉപയോഗിക്കാനാവാതെ കിടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here