ആന്ധ്രയില്‍ ഫാക്ടറിയിലെ വിഷവാതകചോര്‍ച്ച; ഏഴു തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

0


ഹൈദരാബാദ്: ആന്ധ്രയിലെ കാക്കിനഡയിലെ ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് ഏഴു തൊഴിലാളികള്‍ മരിച്ചു. കാക്കിനഡയിലെ ജി രംഗപേട്ടയിലാണ് സംഭവം. ഓയില്‍ ഫാക്ടറിയിലെ വലിയ ഗ്യാസ് ടാങ്ക് ശുചിയക്കാന്‍ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

അമ്പാട്ടി സുബ്ബണ്ണ ഓയില്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്. മരിച്ച അഞ്ചുപേര്‍ പഡേരു സ്വദേശികളും രണ്ടുപേര്‍ പുലിമേരു സ്വദേശികളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ കൂടെയുണ്ടായിരുന്ന ഒരു തൊഴിലാളി രക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here