കാറിന്റെയും ടാങ്കര്‍ ലോറിയുടെ ഇടയില്‍ ബൈക്ക് കുടുങ്ങി; മരങ്ങാട്ടുപളളിയില്‍ യാത്രിയ്ക്ക് ദാരുണാന്ത്യം

0


കോട്ടയം: മരങ്ങാട്ട് പളളിയില്‍ ടാങ്കര്‍ ലോറി ബൈക്കില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു ഈ അപകടമുണ്ടായത്. രണ്ട് കാറുകള്‍ക്കും ടാങ്കറിനും ഇടയില്‍ കുടുങ്ങിയാണ് വീട്ടമ്മ മരണമടഞ്ഞത്. കുറവിലങ്ങാട് പകലോമറ്റം സ്വദേശിനി സോഫി (50) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റത്.

ബൈക്ക് ഓടിച്ചിരുന്ന അരുവിക്കുഴി തകിടിയില്‍ ജിമ്മിയെ (27) തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. സോഫിയും ജിമ്മിയും മരങ്ങാട്ടുപളളി-പാലാ റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇവരുടെ മുന്നില്‍ പോയ കാര്‍ പെട്ടെന്നു സിഗ്നല്‍ നല്‍കാതെ വലത്തേയ്ക്ക് തിരിയുകയായിരുന്നു. ഈ കാര്‍ വലത്തേയ്ക്ക തിരിക്കുന്ന കണ്ട് എതിര്‍ദിശയില്‍ നിന്ന് എത്തിയ ടാങ്കര്‍ ലോറി ബൈക്കില്‍ ഇടിച്ചു.

ബൈക്കില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായ ടാങ്കര്‍ ലോറി ഇവരുടെ ബൈക്കിനെ റോഡിലൂടെ ഇടിച്ച് നീക്കി രണ്ട് കാറുകളിലും ഇടിച്ചാണ് നിന്നത്. മൂന്ന് വാഹനങ്ങള്‍ക്കിടയില്‍ ഞെരുങ്ങിയ അവസ്ഥയിലായിരുന്നു ബൈക്ക്.

ഇടിയുടെ ആഘാതത്തില്‍ ഇവരുടെ ശരീരത്തിലൂടെ ടാങ്കര്‍ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. തല്‍ക്ഷണം സോഫിയുടെ മരണം സംഭവിച്ചു. പരിക്കേറ്റ ജിമ്മി അതീവ ഗുരുതരാവസ്ഥയിലാണ്. അപകടത്തെ തുടര്‍ന്നു മരങ്ങാട്ടുപളളി പാലാ റോഡില്‍ ഗതാഗതം തടസപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here