മോഷ്ടാവ് ജപ്പാൻ ബാബു പിടിയിൽ; വിനയായത് മോഷണത്തിനിടെ പൊട്ടിയ ഗ്ളാസ് ഡോർ

0


പന്തളം: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് രണ്ടു മാസത്തിന് മുൻപ് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. പാലാ കടയംഭാഗം കുരുമ്പിൽ വീട്ടിൽ ജപ്പാൻ ബാബു എന്ന് വിളിക്കുന്ന ബാബു ഏലിയാസാ(59)ണ് അറസ്റ്റിലായത്. മോഷണം നടന്ന സ്ഥലത്ത് നിന്ന് ശേഖരിച്ച ശാസ്ത്രീയ വിവരങ്ങളിൽ നിന്നാണ് മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചത്. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എൻ.എസ്.എസ് കോളജിന് എതിർവശത്തുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദന്താശുപത്രി, കമ്പ്യൂട്ടർ സെന്റർ, കൺസ്ട്രക്ഷൻ കമ്പനി ഓഫീസ് എന്നിവിടങ്ങളിൽ നിന്നായി 18,000 രൂപയാണ് ഡിസംബർ 17 ന് രാത്രി മോഷ്ടിച്ചത്. ദന്താശുപത്രിയുടെ ഗ്ലാസ് ഡോർ തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. വിരലടയാളത്തിൽ നിന്ന് സ്ഥിരം മോഷ്ടാവായ ജപ്പാൻ ബാബുവിനെ തിരിച്ചറിഞ്ഞു. തുടർന്ന് ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലായിരുന്നു.

തിരുവല്ല പൊലീസിന്റെ സഹായത്തോടെ തിരുവല്ലയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. കാഞ്ഞിരപ്പള്ളി, ചിങ്ങവനം, പാലാ, കോട്ടയം എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ കേസുകളുണ്ട്. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മഹാജന്റെ നിർദേശപ്രകാരം എസ്.എച്ച്.ഓ. എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കെ.എസ്.ആർ.ടി.സി ബസിൽ അടൂർ ചെന്നിറങ്ങിയിട്ട് പന്തളത്തേക്ക് നടന്ന് സൗകര്യപ്രദമായ വീടുകളും കടകളും കണ്ടെത്തിയാണ് മോഷണം നടത്തിയിരുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here