ദേശീയ സ്‌കൂൾ കായികമേള നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് സിങ് താക്കൂറിന് കത്തയച്ചു

0

ദേശീയ സ്‌കൂൾ കായികമേള നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് സിങ് താക്കൂറിന് കത്തയച്ചു. സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഗെയിംസ് നടത്തേണ്ടത്. ദേശീയ സ്‌കൂൾ കായിക മേള റദ്ദാക്കി എന്ന വാർത്തകൾ വരുന്ന പശ്ചാത്തലത്തിലാണ് നീക്കം.

ദേശീയ ഗെയിംസ് നടത്താത്തത് ഗെയിംസിന് തയ്യാറെടുത്ത വിദ്യാർത്ഥികൾക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് കത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ വിദ്യാർത്ഥികൾ ഇക്കാര്യത്തിൽ നിരാശരാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി ഇക്കാര്യത്തിൽ ഇടപെടണമെന്നും ഈ അക്കാദമിക വർഷം ദേശീയ സ്‌കൂൾ കായികമേള നടത്താനുള്ള നിർദ്ദേശം നൽകണമെന്നും മന്ത്രി വി ശിവൻകുട്ടി കത്തിൽ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here