പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ

0

സ്‌കൂളിന് സമീപം വെച്ച് പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. കുമാരപുരം അനന്തപുരം കെ കെ കെ വി എം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ തിങ്കളാഴ്ച വൈകിട്ട് സ്‌കൂളിൽ നിന്നും കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് പോകുമ്പോൾ സ്‌കൂട്ടറിൽ എത്തി മർദ്ദിച്ച സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുമാരപുരം പൊത്തപ്പള്ളി കാട്ടൂർ വീട്ടിൽ വിഷ്ണു (29) പിടിയിലായത്.

ബൈക്കിലെത്തിയ രണ്ടംഗ അക്രമിസംഘം വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ക്രൂരമായി മർദ്ദിക്കുകയും കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിക്കുകയും ആയിരുന്നു. സിസിടിവി പരിശോധനയിൽ വിദ്യാർത്ഥികൾ പ്രതികളെ തിരിച്ചറിയുകയും ചെയ്തു.

കായംകുളം ഡിവൈ എസ് പി അജയ് നാഥിന്റെ നിർദ്ദേശനുസരണം എസ് എച്ച് ഒ ശ്യാംകുമാർ വി എസ്, സബ്ഇൻസ്‌പെക്ടർ ഷൈജ, എ എസ് ഐ സുജിത്ത് സീനിയർ സിപിഒ മാരായ സുരേഷ്, മഞ്ജു, സിപിഒ മാരായ നിഷാദ്, സുരേഷ്, നിസാം, മനു, എന്നിവരുടെ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റൊരു പ്രതി ഒളിവിലാണ്

Leave a Reply