വിമർശനങ്ങൾ നടത്താനുള്ള അധികാരം ഗവർണർക്കുണ്ടെന്ന് മന്ത്രി പി. രാജീവ്. ഗവർണർ സർക്കാരിന്റെ ഭാഗമാണല്ലോയെന്നും മന്ത്രി പറഞ്ഞു.
ഗവർണറുമായി നടന്ന ചർച്ചയുടെ ഉള്ളടക്കം മാധ്യമങ്ങളോട് പറയേണ്ടതില്ല. കൂടിക്കാഴ്‌ച്ച സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണ്. ഭരണഘടനാപരമായ ആശയവിനിമയങ്ങൾ ആ രീതിയിൽ തന്നെ നടക്കുമെന്നും രാജീവ് കൂട്ടിച്ചേർത്തു.
അതേസമയം, മന്ത്രിമാർ നേരിട്ടെത്തി വിശദീകരിച്ചിട്ടും എട്ട് ബില്ലുകളിൽ തീരുമാനം എടുക്കാതെ ഗവർണർ ഹൈദരാബാദിലേക്ക് പോയി.