ജയ് ജയ് മഹാരാഷ്ട്ര മഴ’ സംസ്ഥാന ഗാനമായി ആലപിക്കും

0


മുംബൈ: ദേശഭക്തി മറാത്തി ഗാനമായ ”ജയ് ജയ് മഹാരാഷ്ട്ര മഴ, ഗര്‍സ മഹാരാഷ്ട്ര മഴ”എന്ന ഗാനത്തിന് സംസ്ഥാന മന്ത്രിസഭ ചൊവ്വാഴ്ച അന്തിമ രൂപം നല്‍കി.

മറാത്ത രാജാവ് ഛത്രപതി ശിവജിയുടെ ജന്മദിനമായ ഫെബ്രുവരി 19ന് സംസ്ഥാനത്തെ സ്തുതിക്കുന്ന ഗാനം ഔദ്യോഗികമായി അംഗീകരിക്കും.

സംസ്ഥാന ഗാനമുളള രാജ്യത്തെ 12-ാമത്തെ സംസ്ഥാനമായിരിക്കും മഹാരാഷ്ട്ര. അമൃത് മഹോത്സവ് വര്‍ഷത്തിലാണ് സംസ്ഥാന മന്ത്രിസഭ ഈ നടപടി സ്വീകരിച്ചത്. ഈ ഗാനം എഴുതിയത് കവി നീലകണ്ഠ ബാധേയാണ്. ഫെബ്രുവരി ഒന്നിന് വരുന്ന ബാധേയുടെ 111-ാം ജന്മദിനത്തിന്റെ തലേന്നാണ് പ്രഖ്യാപനം നടത്തുക.

യഥാര്‍ത്ഥ ഗാനത്തിന്റെ 1.41 മിനിറ്റ് വരെ നീളുന്ന രണ്ട് ചരണങ്ങള്‍ മാത്രമേ സംസ്ഥാന ഗാനമായി നിശ്ചയിച്ചിട്ടുളളൂ. ”ദേശീയ ഗാനത്തിന് ശേഷം സംസ്ഥാന ഗാനം ആലപിക്കും. ഔദ്യോഗിക പരിപാടികളിലും ആചാരമായ പരിപാടികളിലും പാടുകയും ആദരിക്കുകയും ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത് ആലപിക്കും. സംസ്ഥാന അസംബ്ലിയിലും ഇത് കേള്‍പ്പിക്കുമെന്ന് മന്ത്രി സുധീര്‍ മുന്‍ഗന്തിവാര്‍ അറിയിച്ചു.

ഈ ഗാനം ആദ്യം പാടിയത് കൃഷ്ണറാവു ഷാഹിര്‍ സാബ്ലെയാണ്. മുമ്പ് നിരവധി തവണ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ ഈ ഗാനം ആലപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here