ജനിച്ചത് ഡല്‍ഹിയില്‍ വിഭജനത്തിന് ശേഷം കറാച്ചിയില്‍; മുഷാറഫ് ഇന്ത്യന്‍ മണ്ണില്‍ ജനിച്ച ഇന്ത്യാവിരുദ്ധന്‍ ; യുദ്ധത്തില്‍ പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചത് കലിപ്പ് കൂട്ടി

0


ഇസ്‌ളാമാബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റും സൈനീകമേധാവിയുമായിരുന്ന പര്‍വേസ് മുഷാറഫ് ഇന്ത്യയില്‍ ജനിച്ച ഇന്ത്യയോട് ഏറ്റവും ശത്രുതയുണ്ടായിരുന്ന പാക് ഭരണാധികാരി. പഴയ ഡല്‍ഹിയിലാണ് ജനിച്ചതെങ്കിലും ഇന്ത്യയോട് ഏറ്റവും പകയുണ്ടായിരുന്ന പാകിസ്താന്‍ ഭരണാധികാരിയായിട്ടാണ് മുഷാറഫിനെ ഇന്ത്യ വിലയിരുത്തുന്നത്.

മുഷാറഫിന്റെ കുടുംബം വിഭജനത്തിന് ശേഷം പാകിസ്താനിലേക്ക് പോകുകയും കറാച്ചിയില്‍ സ്ഥിരതാമസമാക്കുകയുമായിരുന്നു. 1965 ഇന്ത്യാ – പാക് ആദ്യം യുദ്ധം മുതല്‍ കാര്‍ഗില്‍ വരെ ഒരു യുദ്ധത്തിലും പാകിസ്താന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയാത്തതായിരുന്നു മുഷാറഫിന്റെ ഇന്ത്യാവിരുദ്ധ വികാരം ആളിക്കത്തിച്ചത്. മൂന്ന് യുദ്ധങ്ങളിലും പാകിസ്താന്‍ സൈന്യത്തി​ല്‍ പല റാങ്കുകളിലായി പര്‍വേസ് മുഷാറഫ് ഉണ്ടായിരുന്നു.

യുദ്ധത്തില്‍ പാക് സൈനിക നിരയില്‍ മുഷാറഫ് ഉണ്ടായിരുന്നു. 1971 ല്‍ രണ്ടാമതും ഇന്ത്യ പാകിസ്താനെ തോല്‍പ്പിക്കുമ്പോള്‍ പാകിസ്താന്റെ എലൈറ്റ് സ്‌പെഷ്യല്‍ സര്‍വീസസ് ഗ്രൂപ്പിലും ഉണ്ടായിരുന്നു. എസ്എസ്ജി കമാന്‍ഡോ ബറ്റാലിയന്റെ കമാന്ററായിരുന്നു. 1943 ഓഗസ്റ്റില്‍ ജനിച്ച മുഷാറഫ് കാകുലിലെ പാക് മിലിട്ടറി അക്കാദമിയില്‍ നിന്നും ബിരുദം എടുത്ത ശേകമാണ് പാക് ആര്‍മിയില്‍ ഉന്നതപദവിയില്‍ എത്തിയത്.

പാകിസ്താന്‍ ചരിത്രത്തില്‍ ചതിയുടെ പേരിലാണ് മുഷാറഫ് ചരിത്രമെഴുതിയത്. 1998 ഒക്‌ടോബറിലായിരുന്നു നവാസ് ഷെരീഫ് സര്‍ക്കാര്‍ മുഷറഫിനെ പാകിസ്താന്റെ കരസേനാ മേധാവിയായി നിയമിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നവാസ് ഷെരീഫ് ശ്രീലങ്കന്‍ സന്ദര്‍ശനത്തിനായി ​ഷെരീഫ് വിദേശത്തേക്ക് പോയപ്പോള്‍ സര്‍ക്കാരിനെ അട്ടിമറിച്ച് മുഷാറഫ് പാകിസ്താന്റെ ഭരണം പിടിച്ചെടുത്തു.

ശ്രീലങ്കസന്ദര്‍ശനത്തിന് പോയ പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് മടങ്ങി കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ സൈന്യം പ്രധാനമന്ത്രിയുടെ വസതി പിടിച്ചെടുക്കുകയും മുഷാറഫ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഭരണഘടന സസ്‌പെന്റ് ചെയ്ത മുഷാറഫ് ചീഫ് എക്‌സിക്യുട്ടീവായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ പാക് പ്രസിഡന്റായി പ്രഖ്യാപിച്ചു.

പിന്നീട് അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിറ്റേ വര്‍ഷം പാകിസ്താനില്‍ മുഷാറഫ് തെരഞ്ഞെടുപ്പ് നടത്തുകയും ആറു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഭൂരിപക്ഷം നേടുകയും ചെയ്തു. 2002 ഒക്‌ടോബറിലായിരുന്നു തെരഞ്ഞെടുപ്പ്.

2007 ല്‍ രാജിവെയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് പാക് സുപ്രീംകോടതി ജഡ്ജി ഇഫ്തിക്കര്‍ മുഹമ്മദ് ചൗധരിയെ സസ്‌പെന്റ് ചെയ്തു. അഭിഭാഷകരും പ്രതിപക്ഷവും എതിര്‍ത്തതോടെ ഈ സസ്‌പെന്‍ഷന്‍ സുപ്രീംകോടതി ജൂണ്‍ 20 ന് അസാധുവായി പ്രഖ്യാപിച്ചു. പിന്നാലെ മുഷാറഫ് രാജ്യത്ത് അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തി. ഡിസംബറില്‍ പിന്‍വലിക്കുകയും ചെയ്തു.

2008 ല്‍ അധികാരത്തിലെത്തിയ ഇമ്രാന്‍ഖാന്റെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി മുഷാറഫിനെ ഇംപീച്ച് ചെയ്യാന്‍ നടപടി ആരംഭിച്ചു. ഇതോടെ മുഷാറഫ് സ്ഥാനമൊഴിയാന്‍ തയ്യാറായി. 2010 ല്‍ മുഷറഫ് ഓള്‍ പാകിസ്താന്‍ മുസ്‌ളീംലീഗ് എന്ന പേരില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്നെങ്കിലും മൂന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകം അടക്കമുള്ള അനേകം കേസുകളാണ് നേരിടേണ്ടി വന്നത്. ഇതിനിടയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ തലപൊക്കി.

2013 ല്‍ ചികിത്സതേടി ദുബായിലേക്ക് പോകാന്‍ വന്ന മുഷാറഫിനെ എക്‌സിറ്റ് കണ്‍ട്രോള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന കാരണത്താല്‍ പാകിസ്താന്‍ തടഞ്ഞു. എന്നാല്‍ പിന്നീട് ആഭ്യന്തര മന്ത്രാലയം വിലക്ക് ഒഴിവാക്കി. എന്നിരുന്നാലും 2019 ല്‍ പ്രത്യേക കോടതി രാജ്യദ്രോഹക്കേസില്‍ മുഷറഫിന് വധശിക്ഷ വിധിച്ചെങ്കിലും കഴിഞ്ഞ ദിവസം രോഗം വന്നു മരണപ്പെടുന്നത് വരെ ശിക്ഷ നടപ്പായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here