ന്യൂമാഹി മങ്ങാട് ബൈപാസ് പ്രവൃത്തിയുടെ ഭാഗമായി വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റ് മറിഞ്ഞ് വീണ് മൂന്ന് പേർക്ക് പരിക്ക്

0

ന്യൂമാഹി മങ്ങാട് ബൈപാസ് പ്രവൃത്തിയുടെ ഭാഗമായി വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റ് മറിഞ്ഞ് വീണ് മൂന്ന് പേർക്ക് പരിക്ക്. ആസാം സ്വദേശികളായ ദിലീപ്, രാജു, എടക്കാട് കടമ്പൂർ സ്വദേശി രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്.

തലയ്ക്കും മുഖത്തും ഗുരുതര പരിക്കേറ്റ ദിലീപിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും കാലിന് പരിക്കേറ്റ രാജേഷിനെ തലശേരി സഹകരണ ആശുപത്രിയിലും രാജുവിനെ നിസാര പരിക്കുകളോടെ മാഹി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ചൊവ്വ പകൽ 12നാണ് അപകടം.

ഡബിൾ പോൾ (ഡിപി) വൈദ്യുതി പോസ്റ്റാണ് മറിഞ്ഞ് വീണത്. തലശേരി മാഹി ബൈപാസ് നിർമ്മാണ കരാറുകാരായ ഇകെകെ കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരാണ് മൂന്ന് പേരും.

Leave a Reply