ഭാര്യയെയും മകളെയും പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്‌റ്റില്‍

0

ഭാര്യയെയും മകളെയും പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്‌റ്റില്‍. ഇടുക്കി പണിക്കന്‍കുടി കുഴികാട്ട്‌ സാബു (ഉപ്പുകണ്ടം സാബു- 55) വാണ്‌ അറസ്‌റ്റിലായത്‌. കാറ്റാടിപ്പാറ വനത്തില്‍നിന്ന്‌ വെള്ളത്തൂവല്‍ പോലീസ്‌ ഇയാളെ പിടികൂടുകയായിരുന്നു.സാബുവിന്റെ ഭാര്യ ലൂസി(50), മകള്‍ ആഷ്‌ലി(21) എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.
കഴിഞ്ഞ 29 നു രാത്രി ഭാര്യയോടും മകളോടും വഴക്കുണ്ടാക്കിയ സാബു വീട്ടില്‍ സൂക്ഷിച്ചിരുന്ന പട്രോള്‍ ഇരുവരുടെയും ദേഹത്തൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു. അതിനുശേഷം ഇയാള്‍ ഒളിവില്‍ പോയി. വീട്‌ ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്‌. ആഷ്‌ലി അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 35 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണു ലൂസി. സാബു വീട്ടില്‍ പതിവായി വഴക്കുണ്ടാക്കുന്ന ആളാണെന്നു പറയപ്പെടുന്നു. ഇയാളുടെ മകന്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്‌തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here